ആഴ്ചയില്‍ മൂന്ന് ദിവസം ആദ്യഭാര്യക്കൊപ്പം; ബാക്കി മൂന്ന് ദിവസം രണ്ടാം ഭാര്യക്കൊപ്പം; ഞായറാഴ്ച ഇഷ്ടമുള്ള ഭാര്യക്കൊപ്പം; കുടുംബക്കോടതിയില്‍ 'കരാര്‍'

ഹിന്ദു പുരുഷന് തന്റെ ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യുന്നതുവരെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ല, എന്നാല്‍ അവര്‍ തങ്ങളുടെ കരാറുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഗ്വാളിയോര്‍: യുവാവിന് ഭാര്യമാര്‍ക്കൊപ്പം ആഴ്ചയില്‍ മൂന്ന് ദിവസം വീതം രണ്ടുവീടുകളില്‍ താമസിക്കാന്‍ കരാര്‍. ബാക്കിവരുന്ന ഒരു ദിവസം യുവാവിന് ഇഷ്ടമുള്ള യുവതിയുടെ വീട്ടില്‍ കഴിയാം. ഗ്വാളിയോര്‍ കുടുംബക്കോടതിയില്‍ എത്തിയ കേസിലാണ് യുവാവും ഭാര്യമാരും തമ്മില്‍ ഇത്തരമൊരു കരാറില്‍ എത്തിയതെന്ന് അഭിഭാഷന്‍ ഹരീഷ് ദിവാന്‍ പറഞ്ഞു. ഹിന്ദുനിയമപ്രകാരം കരാര്‍ നിയമവിരുദ്ധമാണെന്ന് അഭിഭാഷന്‍ കൂട്ടിച്ചേര്‍ത്തു. 

കോവിഡ് മഹാമാരിയുടെ സമയത്താണ് വിവാഹതിനായ എന്‍ജിനിയര്‍ തന്റെ സഹപ്രവര്‍ത്തകയെ രണ്ടാം വിവാഹം ചെയ്തത്. 2018ല്‍ ഗ്വാളിയേര്‍ സ്വദേശിയായ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. രണ്ടുവര്‍ഷത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. കോവിഡ് സമയത്ത് ഭാര്യയെ അവളുടെ വീട്ടിലേക്ക് അയച്ച് അദ്ദേഹം ഗുരുഗ്രാമിലെ ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കഴിഞ്ഞിട്ടും വിളിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന്  സംശയം തോന്നിയ യുവതി ഭര്‍ത്താവിന്റെ ഓഫീസിലെത്തി. ആ സമയത്ത് അയാള്‍ മറ്റൊരു വിവാഹം കഴിച്ചതായും അതില്‍ ഒരു കുഞ്ഞ് ഉണ്ടായതായും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് യുവതി ഓഫീസില്‍ വച്ച് വഴക്കിടുകയും ഗ്വാളിയോറിലെ കുടുംബ കോടതിയെ സമീപിക്കുകയുമായിരുന്നു.

കോടതിയില്‍ കൗണ്‍സിലിങ് നടത്തിയിട്ടും രണ്ടാമത്തെ ഭാര്യയെ ഉപേക്ഷിക്കാന്‍ യുവാവ് തയ്യാറായില്ല. ഭാര്യമാരെ കൗണ്‍സിലിങ് നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. തുടര്‍ന്ന് ആഴ്ചയില്‍ മുന്ന് ദിവസം ആദ്യഭാര്യക്കൊപ്പവും മറ്റ് മൂന്ന് ദിവസം രണ്ടാമത്തെ ഭാര്യക്കൊപ്പവും ഞായറാഴ്ച ഇഷ്ടമുള്ള സ്ത്രീക്കൊപ്പം ചെലവഴിക്കാനും മൂവരും തമ്മില്‍ കരാറില്‍ എത്തുകയായിരുന്നു. ഇരുവര്‍ക്കും എന്‍ജിനിയര്‍ ഓരോ ഫ്‌ലാറ്റ് നല്‍കുകയും ചെയ്തു. ശമ്പളം തുല്യമായി പങ്കിടുമെന്നും അദ്ദേഹം ഉറപ്പുനില്‍കി. 

ഇരുകക്ഷികളും തമ്മിലുള്ള പരസ്പര സമ്മതത്തോടെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും ഇതില്‍ കുടുംബകോടതിക്ക് പങ്കില്ലെന്നും അഭിഭാഷകന്‍ ഹരീഷ് ദിവാന്‍ പറഞ്ഞു. നിയമമനുസരിച്ച്, ഒരു ഹിന്ദു പുരുഷന് തന്റെ ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യുന്നതുവരെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ കഴിയില്ല, എന്നാല്‍ അവര്‍ തങ്ങളുടെ കരാറുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com